രാജാക്കാട്: കുടിവെള്ളത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അയല്‍വാസി വീടു കയറി ആക്രമിച്ചതായി പരാതി. രാജകുമാരി കണ്ടത്തിപ്പാലം ഇച്ചിത്തോട്ടില്‍ സുഗന്ധിയുടെ വീടിനു നേരെയാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയ സംഭവത്തില്‍ പുളിക്കപറമ്പില്‍ ബിജുവിനെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വീടിന്റെ ജനല്‍ ചില്ലുകളും കുടിവെള്ള ടാങ്കും അടിച്ചു തകര്‍ത്തിട്ടുണ്ട്.
സുഗന്ധിയുടെ ഉടമസ്ഥതയിലുള്ള കുളത്തില്‍ നിന്നും സമീപവാസിയായ വിജയന്‍ മോട്ടര്‍ ഉപയോഗിച്ച് വെള്ളം എടുത്തുവന്നിരുന്നതാണ്. നിലവില്‍ വെള്ളം കുറവായതോടെ ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയും സുഗന്ധി തന്റെ ഉടമസ്ഥതയിലുള്ള കുളം കയ്യടക്കുവാന്‍ വിജയന്‍ ശ്രമിക്കുന്നു എന്ന് കാണിച്ച് രാജാക്കാട് പൊലീസ്സില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും സ്റ്റേഷനിലേയ്‌ക്ക് ചര്‍ച്ചയ്‌ക്ക് വിളിച്ച ദിവസം തന്നെയാണ് രാവിലെ ഏഴുമണിയോടെ വിജയന്‍ വീട്ടില്‍ നിന്നും കോടാലിയുമായി ഇറങ്ങി സുഗന്ധിയുടെ വീടിന്റെ ജനല്‍ ചില്ലുകളും വാട്ടര്‍ ടാങ്കും അടക്കം അടിച്ച് തകര്‍ത്തത്.
















