കോഴഞ്ചേരി:ആറന്മുള പുഞ്ചപ്പാടത്ത് കൃഷി ചെയ്ത് നെല്ല് കുത്തി ‘ആറന്മുള അരി” യായി വിപണിയിലെത്തിക്കുന്നതിന് മുന്നോടിയായി സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ആറന്മുള പാര്സ്ഥസാരഥിക്ക് നിവേദ്യത്തിനായി ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു.
ആറന്മുളയിലെ കര്‍ഷകരുടെ ആഗ്രഹ പ്രകാരം കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് പൗര്‍ണ്ണമി ദിനമായ ഞായറാഴ്ച ആചാരപ്രകാരം ചടങ്ങു നടന്നത്. ഓയില്‍പാം ഇന്ത്യയുടെ വൈക്കം വെച്ചൂര്‍ മില്ലില്‍ നിന്നെത്തിച്ച തവിടുകളയാത്ത പത്തിടങ്ങഴി അരിയാണ് കൃഷിവകുപ്പിനുവേണ്ടി ആറന്മുള സ്പെഷ്യല്‍ കൃഷി ഓഫീസര്‍ ജെ. സജീവ് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടിലെ നിലവിളക്കിന് മുമ്പില്‍ സമര്‍പ്പിച്ചത്. സര്‍ക്കാര്‍ പ്രതിനിധികളെ ക്ഷേത്രത്തിന്റെ പതിനെട്ടാം പടിക്കല്‍ നിന്ന് വഞ്ചിപ്പാട്ടിന്റെയും, നാദസ്വരത്തിന്റെയും, വായ്ക്കുരവയുടെയും അകമ്പടിയോടെയാണ് ക്ഷേത്ര സോപാനത്തിലേക്ക് സ്വീകരിച്ചത്.
കൊടിമരച്ചുവട്ടില്‍ ക്ഷേത്രമേല്‍ശാന്തി എം.കെ.കൃഷ്ണകുമാര്‍ പോറ്റി ‘വല്ലത്തില് നിറച്ച്’ എത്തിച്ച അരി സ്വീകരിച്ചു. ഇന്ന് തിടപ്പള്ളിയില്‍ ഭഗവാന്റെ ഉച്ചപൂജയ്ക്ക് നേദിക്കാനൊരുക്കുന്ന ചോറും, പാല് പായസവും പുത്തരികണ്ടത്തില്‍ വിളഞ്ഞ അരികൊണ്ടാണ് തയ്യാറാക്കുന്നത്. കേരള നിയമസഭയില്‍ നിയമസഭ സമാജികര്‍ക്ക് അരി വിതരണം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് ആറന്മുള അരിയുടെ ഔദ്യോഗിക വിപണനം ഉദ്ഘാടനം ചെയ്യുന്നത്. ആറന്മുള പള്ളിയോടം, ആറന്മുളകണ്ണാടി, ആറന്മുള വള്ളംകളി, ആറന്മുള സദ്യ എന്നിവയ്ക്കൊപ്പം വരുംദിവസങ്ങളില്‍ മലയാളിക്ക് ആറന്മുള അടയാളപ്പെടുത്തുന്ന പുതിയ നാമമാവുകയാണ് ആറന്മുള അരി.
കേരള ഹൗസിംഗ് ബോര്‍ഡ് ചെയര്മാന് പി. പ്രസാദ്, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശ്ശേരില്‍, ബിജെപി ജില്ലാ സെക്രട്ടറി പ്രദീപ് അയിരൂര്‍, ക്ഷേത്രോപദേശക സമിതി സെക്രട്ടറി കെ.കെ. രാജന്, എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ് പി.പി. ചന്ദ്രശേഖരന് നായര്‍, അനിപുത്തേത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: