മാനന്തവാടി: കൈയ്യേറിയ ഭൂമി ഉടമയായ ആദിവാസി വൃദ്ധന് തിരിച്ച് നല്‍കണമെന്ന് കോടതി വിധിച്ചിട്ടും അനീതി തുടരുന്നു.പാല് വെളിച്ചം കവിക്കല്‍ ബൊമ്മന് എന്ന എന്പതുകാരനാണ് നീതിക്കായ കാത്തിരിക്കുന്നത്. 1968ല്‍ മാനന്തവാടി താലൂക്കില്‍ നിന്ന് 480/68 നമ്പര്‍ പ്രകാരം പട്ടയം ലഭിച്ച ഒരേക്കര്‍ ഭൂമിയില്‍ പകുതിയോളം പരിസരവാസികളില്‍ ചിലര്‍ കൈയ്യേറി .ഇപ്പോഴും ബൊമ്മനും കുടുംബവും നികുതി അടച്ചു വരുന്ന ഭുമി 2005ല്‍ ബൊമ്മന് രോഗം ബാധിച്ച് കിടപ്പിലായപ്പോഴാണ് പാമ്പാലയം തമ്പാന്, കക്കാട്ട് കുടി ബിനു, പവിത്രന്, ഭാര്യ രജനി, സജിത, ഭര്‍ത്താവ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്ന് കൈയ്യേറിയത്.മിച്ചഭൂമിയാണന്ന് പ്രചരിപ്പിച്ചാണത്രെ കൈയ്യേറ്റം നടത്തിയത്. കൈയ്യേറ്റക്കാരില്‍ തമ്പാന് എന്നയാള്‍ സി.പി.എം. പുതിയൂര്‍ ബ്രാഞ്ച് സെക്രട്ടറിയാണ്. ബാക്കിയെല്ലാവരും ഇതേ പാര്ട്ടിക്കാര് തന്നെയാണ്. ബൊമ്മനും പാര്‍ട്ടി അനുഭാവിയായിരുന്നു. പ്രശ്നം തീര്‍ക്കണമെന്നാവശ്യപ്പെട്ട് പലതവണ പാര്‍ട്ടി ഓഫീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മാനന്തവാടി സബ് കലക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല.2009. ല്‍ കേസ് കോടതിയിലെത്തി. ബൊമ്മന് രോഗിയായ ഭാര്യയും രണ്ട് പെണ്‍മക്കളുമാണുള്ളത്. മാനുഷിക പരിഗണന കണക്കിലെടുത്ത് മാനന്തവാടിയിലെ അഭിഭാഷകരായ സിന്ധു സെബാസ്റ്റ്യനും അബ്ദുള്‍ സത്താര്‍ മായനും കോടതിയില്‍ ബൊമ്മനു വേണ്ടി കേസ് വാദിച്ചു.2017 ജനുവരി 3ന് ഭൂമി കൈയേറ്റക്കാര്‍ ബൊമ്മന് വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതി വിധി പുറപ്പെടുവിച്ചു. റവന്യു വകുപ്പും സര്‍വ്വേ വകുപ്പും ചേര്‍ന്ന് രണ്ട് തവണ നടത്തിയ സര്‍വ്വേയില്‍ ബൊമ്മന് പട്ടയം കിട്ടി കൈവശമിരിക്കുന്ന ഭൂമി തന്നെയാണ് കൈയ്യേറിയ തെന്ന് കോടതി കണ്ടെത്തിയിരുന്നു. വിധി വന്ന് രണ്ട് മാസം കഴിഞിട്ടും ഭൂമി വിട്ടു നല്‍കിയിട്ടില്ല. എന്നാല്‍ കൈയ്യേറ്റം ഒഴിപ്പിക്കല്‍ സ്റ്റേ ചെയ്യണ മെന്നാവശ്യപ്പെട്ട് എതിര്‍കക്ഷികള്‍ ബത്തേരി സബ്ബ് കോടതി യില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. കേസ് 16ന് കോടതി പരിഗണിക്കും. അനുകൂല നടപടിക്കായി കാത്തിരിക്കുകയാണ് ബൊമ്മനും കുടുംബവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: