തിരുവല്ല:കദളിമംഗലം പടയണിയ്ക്ക് തുടക്കം കുറിച്ച്
ചൂട്ട് വെയ്പ്പ് നടന്നു. ഇരുവെള്ളിപ്പറതെങ്ങേലി കരയക്ക് വേണ്ടി കരയിലെ മുതിര്‍ന്ന പടയണി ആശാന് വടശ്ശേരില്‍ പരമേശ്വരന് പിള്ള ആശാനും വെണ്‍പാല കരയ്ക്ക് വേണ്ടി കരയിലെ മുതിര്‍ന്ന പടയണി ആശാന് ശാന്താ ഭവന് ഗോപാലകൃഷണപിള്ളയും ചൂട്ടു വെച്ചു.ശ്രീവല്ലഭ സ്വാമിയുടെ ആറാട്ട് വിളക്കില്‍നിന്ന് പകര്‍ന്ന അഗ്നിയാണ് ചൂട്ടിലേക്ക് പകര്‍ന്നത്. കദളിമംഗലം പടയണിയുടെ ഭാഗമായി ഇരുവെള്ളിപ്പറ തെങ്ങേലി കരക്കാരുടെ മഹാ സാധിപ്പ് (പടയണി പരിശീലന കളരി സമാപനം) ശനിയാഴ്ച നടക്കും. ഇരുവെള്ളിപ്പറ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വൈകീട്ട് ഏഴരയ്ക്കാണ് പരിപാടി. പടയണി ആശാന് പ്രസന്നകുമാര്‍ തത്വമസി സാധിപ്പിന് തിരി തെളിക്കും. 20 കലാകാരന്മാര് ഈ വര്‍ഷം പുതിയതായി പടയണി അഭ്യസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: