ഇലന്തൂര്‍: ആറാം പടേനിയില്‍ ഇന്ന് കൂട്ടക്കോലങ്ങളോടൊപ്പം ശിക്ഷയുടെ ദേവതയായ അരക്കിയക്ഷിക്കോലം കളത്തിലെത്തും. പടേനിക്കാവുകളില് യക്ഷിയുടെ വിവിധ ഭാവത്തിലും രൂപത്തിലുമുള്ള കോലങ്ങള്‍ തുള്ളിയൊഴിയുന്ന അപൂര്‍വ്വം കാവുകളില്‍ ഒന്നാണ് ഇലന്തൂര്‍. ഇലന്തൂര്‍ പടേണിയില്‍ കോലം തുള്ളലിനൊപ്പം നടക്കുന്ന ചടങ്ങാണ് പടേണി വിനോദങ്ങള്‍. ഒരു കാലത്ത് സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളോടുള്ള വിമര്‍ശനങ്ങളാണ് വിനോദരൂപത്തില്‍ അരങ്ങില്‍ എത്തുന്നത്.
അഞ്ചാം പടേനിരാവില്‍ അന്തരയക്ഷി തുള്ളിമറഞ്ഞു. കളരി വന്ദനത്തോട് തുടക്കമായ പടേനിയില്‍ ശിവകോലമാണ് ആദ്യം കളത്തിലെത്തിയത്. ഗണപതി, സന്ദരയക്ഷി, മറുത, കാലന്, ഭൈരവി എന്നിവ പിന്നാലെ ക്രമമായി എത്തി തുള്ളിയൊഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: