പാലക്കാട് : ആഭ്യന്തരമന്ത്രി പിണറായി വിജയന്റെ പരാജയമാണ് സംസ്ഥാനതുടനീളം അക്രമവും അരാജകത്വവും വര്‍ദ്ധിക്കുവാന്‍ ഇടയാക്കിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന് കുറ്റപ്പെടുത്തി.
കഞ്ചിക്കോട്ട് ദളിത് കുടുംബത്തില്‍പ്പെട്ട രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്യാനിടയായ സംഭവം പോലീസിന്റെ കഴിവ് കേടിനെയാണ് കാണിക്കുന്നത്. ആദ്യ പെണ്‍കുട്ടി ആത്മഹത്യ ചെയ്തപ്പോള്‍ അതിന്റെ സാഹചര്യങ്ങള്‍ പോലീസിനോട് വിശദീകരിച്ചിട്ടും നടപടിയെടുക്കാന്‍ അവര്‍ തയ്യാറായില്ല.
ഇക്കാര്യത്തില്‍ ഭരണപക്ഷത്തെ ചില പ്രവര്‍ത്തകരെ സംരക്ഷിക്കുവാനാണ് പോലീസ് മുതിര്‍ന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. സ്ത്രിസ്വാതന്ത്രത്തിനു വേണ്ടി വാദിക്കുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മണ്ഡലത്തിലാണ് ഇത് നടക്കുന്നതെന്നത് ഖേദകരമാണ്. അദ്ദേഹവും ഇതിനെതിരെ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജില്ലാ ഭരണകുടത്തിന്റെ മൗനവും ദുരൂഹത ഉളവാക്കുന്നതായി അവര്‍ പറഞ്ഞു.
ഇടതു ഭരണത്തിനു കീഴില്‍ സ്ത്രികള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥ സംജാതമായിരിക്കുകയാണ്. കുടുംബങ്ങളില്‍ സമാധാനമില്ലാത്ത അവസ്ഥക്ക് കാരണം ഇടതുഭരണമാണ്. അക്രമത്തിനിരയായ കുടുംബത്തിന് ബിജെപിയുടെ മുഴുവന്‍ പിന്തുണയും ഉണ്ടാകുമെന്ന് അവര്‍ ഉറപ്പു നല്കി. ബിജെപി ജില്ലാ കമ്മിറ്റി അംഗം വി.ചിദംബരന്, ആര്‍എസ്എസ് ഗ്രാമവികാസ് പ്രമുഖ് സി.ശശികുമാര്‍, കൗണ്‍സിലര്‍മാരായ എസ്.പി.അച്യുതാനന്ദന്, പി.സാബു എന്നിവര്‍ അവരോടൊപ്പം ഉണ്ടായിരുന്നു.
കഞ്ചിേേക്കാട് ആലമരം ശിവജി നഗറില്‍ ആശ ആത്മഹത്യചെയ്യാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ച മലമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.നിവേദിത ഉദ്ഘാടനം ചെയ്തു.
പട്ടാപകല്‍ സ്ത്രികള്‍ക്ക് സ്വര്യമായി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ് കേരളത്തിലെന്ന് അവര്‍ പറഞ്ഞു. ജില്ലാപ്രസിഡന്റ് കെ.എം.ബിന്ദു അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് നിമ, എസ് സി മോര്‍ച്ച ജില്ലാ സെക്രട്ടറി ഗീത, ബിജെപി മണ്ഡലം പ്രസിഡന്റ് എന്‍.ഷണ്മുഖന്, സെക്രട്ടറി പി.സത്യഭാമ, ശെല്വകുമാര്, പ്രതാപന്, ഷീബ എന്നിവര്‍ സംസാരിച്ചു.
കഞ്ചിക്കോട് അട്ടപ്പളളം ശിവജി നഗര്‍ ആറുമുഖന്‍ മകള്‍ ആശയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ഇതിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ട് വന്ന് തക്കതായ ശിക്ഷ വാങ്ങി കൊടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച ജില്ലാ സെക്രട്ടറി രാജേഷ് ചിറ്റൂര്‍ ആവശ്യപ്പെട്ടു. എസ് സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന്, മണ്ഡലം ജന സെക്രട്ടറി ചന്ദ്രന്, ജില്ലാ സമിതി അംഗം രാമന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: