പന്തളം: പന്തളം വലിയകോയിക്കല്ക്ഷേത്രത്തിലെ ഉത്രം മഹോത്സവവും തിരുവാഭരണച്ചാര്‍ത്തും 13ന് നടക്കും. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 8.30 വരെയാണ് തിരുവാഭരണം ചാര്‍ത്തിയുള്ള ദര്‍ശനം.
പുലര്‍ച്ചെ 4ന് പള്ളിയുണര്‍ത്തല്‍, 4.10ന് നിര്‍മ്മാല്യദര്‍ശനം, അഭിഷേകം, 5ന് അഷ്ടദ്രവ്യഗണപതിഹോമം, 7.30ന് വേദസൂക്തജപം. 9ന് നവകം, മരപ്പാണി, തന്ത്രി കുഴിക്കാട്ട് അഗ്നിശര്മ്മന് വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കളഭാഭിഷേകം. 10ന് ഭരതനാട്യം, 11ന് ഓട്ടന്തുള്ളല്, ഉച്ചയ്ക്ക് 12ന് തിരുവാഭരണം ചാര്‍ത്തി ദര്‍ശനം, ഉച്ചപൂജ, പിറന്നാള്‍ സദ്യ, ഭക്തിഗാനസുധ. 3.30ന് പകലെഴുന്നെള്ളത്ത്, വേലകളി. 5.30ന് നാഗസ്വരക്കച്ചേരി, 6.45ന് ദീപാരാധന, ദീപക്കാഴ്ച, തിരുമുമ്പില്‍ സേവ. 7ന് സോപാനസംഗീതം, 8.30ന് കളമെഴുത്തും പാട്ടും, അത്താഴപൂജ. 8.30ന് മണികണ്ഠനാല്‍ത്തറയിലേക്ക് വിളക്കിനെഴുന്നെള്ളത്ത്, നായാട്ടുവിളി, തുടര്‍ന്ന് ക്ഷേത്രത്തിലേക്കു വരവേല്‍പ്പ്, 10ന് ഹരിവരാസനം, നടയടപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: