പാലക്കാട്:പുതുശേരി വൈസ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന പെപ്സികമ്പനിയുടെ അമിത ജലചൂഷണവുമായി ബന്ധപെട്ടു പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്ലാന്റില്‍ അന്വേഷണത്തിനെത്തിയസംഘത്തെ തടഞ്ഞു.
ജില്ലാകലക്ടര്‍ ചെയര്‍മാനായിട്ടുള്ള പരിസ്ഥിതി കാവല്‍ സംഘം മെമ്പറുമായ ഡോ.പിഎസ്.പണിക്കരെയും,ആഗോളതലത്തില്‍ കോളകള്ക്കെതിരെ കാമ്പയിന് നടത്തുന്ന അമിത് ശ്രീവാസ്തവയെയും പ്രധാന കവാടത്തില്‍ തടഞ്ഞു. കമ്പനിയുടെ മാനേജര്‍ക്ക് രേഖാമൂലംപ്രവേശനാനുമതിക്കായി കത്ത് നല്‍കിയെങ്കിലും പ്രവേശനം നിഷേധിച്ചു.
കഴിഞ്ഞ മാസം നാല് മുതല്‍ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചതായി തൊഴിലാളികള്‍ പറയുന്നു.
എന്നാല്‍ രാത്രി സമയത്ത് പ്രവര്‍ത്തിക്കുകയും,ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുകയും ചെയ്യുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പണിക്കര്‍ അന്വേഷണത്തിനായി സ്ഥലത്തെത്തിയത്.
കമ്പനി ഇപ്പോഴും ആറ് ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നതായി പണിക്കര്‍ ആരോപിച്ചു.അതേ സമയം ആറ്ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കാന്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് പെപ്സികോ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
നിയമസഭയില്‍ ജലസേചന വകുപ്പുമന്ത്രി പെപ്സിക്കെതിരെ നിലപാടെടുത്തിരുന്നു.ഹൈക്കോടതി വിധിക്കെതിരെസര്ക്കാര് മേല്‍ക്കോടതിയെ സമീപിക്കണമെന്നും ഡോ.പി.എസ്.പണിക്കര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: