പത്തനംതിട്ട: രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണമെന്ന് തിരുവനന്തപുരം ജ്വാല ഫൗണ്ടേഷന് ഡയറക്ടര്‍ അഡ്വ.അശ്വതി നായര്‍ പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ബിഎംഎസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സാമൂഹികമായ മാറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ സ്ത്രീകള്‍ക്ക് സാധിക്കണം. ഭാരതീയ കാഴ്ച്ചപ്പാടോടുകൂടിയുള്ള കുടുംബസങ്കല്പങ്ങള് യാഥാര്‍ത്ഥ്യമാക്കാന്‍ സ്വന്തം കുടുംബങ്ങളില്‍ നിന്നു തന്നെ ഓരോരുത്തരും പ്രവര്‍ത്തനം ആരംഭിക്കണമെന്നും അശ്വതി നായര്‍ പറഞ്ഞു.
ബിഎംഎസ് സംസ്ഥാന സമിതിയംഗം കെ.ആര്.ശോഭനകുമാരി അദ്ധ്യക്ഷയായിരുന്നു. ആര് എസ് എസ് ജില്ല സഹ സംഘചാലക് ഡോ.വി.പി.വിജയമോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. ബിഎംഎസ് സംസ്ഥാന ട്രഷറാര്‍ ജി.കെ.അജിത് സമാപന പ്രസംഗം നടത്തി. ജില്ലാ പ്രസിഡന്റ് എ.എസ്.രഘുനാഥന് ജില്ലാ സെക്രട്ടറി ജി.സതീഷ് കുമാര്‍ സോണി സത്യന്, സരളാദേവി, പ്രസീദ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: