കുമളി: കേരളത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലെ വനിതാ പ്രസിഡന്റുമാര്‍ ലോക വനിതാ ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍
ഗുജറാത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു. പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിച്ച സ്വച്ഛ് ശക്തി എന്ന വനിതാ ദിന പരിപാടിയില്‍ പങ്കെടുക്കാന്‍ ഇടുക്കി ജില്ലയിലെ അഞ്ച് പഞ്ചായത്ത് പ്രസിഡന്റുമാരാണ് കഴിഞ്ഞ ആറിന് പുറപ്പെട്ടത്. കുമളി, ചക്കുപള്ളം, മരിയാപുരം, വണ്ണപ്പുറം, ഉടുമ്പന്‍ചോല പഞ്ചായത്തുകളിലെ പ്രസിഡന്റുമാരാണ് ഗുജറാത്ത് സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനം ഗുജറാത്തിലേക്കാണ് എന്നതിനാലും പരിപാടിയുടെ ഉദ്ഘടകന്‍ നരേന്ദ്രമോദിയായതിനാലും രഹസ്യമായാണ് സിപിഎമ്മിനെ പ്രതിനിധീകരിക്കുന്ന പ്രസിഡന്റുമാര്‍ ഗുജറാത്തിലേക്ക് വണ്ടികയറിയിരിക്കുന്നത്. പ്രസിഡന്റ് എവിടെയാണ് എന്നന്വേഷിക്കുന്നവരോട് യാത്രയിലാണ് എന്ന മറുപടി മാത്രമാണ് പല പഞ്ചായത്തുകളില്‍ നിന്നും ലഭിക്കുന്നത്. കേരളത്തില്‍ നിന്ന് നൂറോളം വനിതാ പ്രസിഡണ്ടുമാര്‍ ഉള്‍പ്പെടെ 6000 പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടിയാണ് സ്വച്ഛ് ശക്തി.
ഇ
തോടൊപ്പം ഗുജറാത്തിലെ വിവിധ വികസന പദ്ധതികള്‍ നേരില്‍ കാണുക എന്നതും ജനപ്രതിനിധികളുടെ സന്ദര്‍ശന ലക്ഷ്യമാണ്. ജില്ലകളിലെ ശുചിത്വമിഷനാണ് യാത്രക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
















