അടിമാലി: നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ ചൊവ്വാ
ഴ്ചയും ബുധനാഴ്ചയും നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി 3 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും 1.330 കിലോ കഞ്ചാവും പിടിച്ചെടുത്തു. പള്ളിവാസല്‍ തട്ടാത്തിമുക്ക് ഭാഗത്ത് ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ 60ഗ്രാം കഞ്ചാവുമായി തൃശൂര്‍ സ്വദേശികളായ പേഴിവീട്ടില് ബിബാഷ(21), മാറാട്ട് വീട്ടില്‍ പ്രജിത്ത്(22) എന്നിവര്‍ പിടിയിലായി. തുടര്‍ന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉടുമ്പന്‍ചോല തോവാളപ്പടി ഭാഗത്ത് നടത്തിയ പരിശോധനയില്‍ 1.270 ഗ്രാം കഞ്ചാവുമായി ശൂലപ്പാറ മേലാട്ട് വീട്ടില്‍ പ്രവീണ്‍(32) പിടിയിലായി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നാര്‍ക്കോട്ടിക് എന്‍ഫോഴ്സ് മെന്റ് സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാജി ജെ വര്‍ഗീസ്, എക്സൈസ് ഇന്‍സ്പെക്ടര്‍ എം എസ് സുനീഷ്, ഉദ്യോഗസ്ഥരായ സി സി സാഗര്‍, എസ് സുനില്‍, കെ ബി സുനീഷ് കുമാര്‍, അനൂപ് തോമസ്, അനീഷ് എന്നിവര്‍ ചേര്‍ന്നാണ് കേസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: