കണ്ണൂര്‍: ലോക വിനതാ ദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്റെ ഭരണം ഇന്നലെ വനിതാ പോലീസ് ഏറ്റെടുത്തു. രാവിലെ മുതല്‍ ടൗണ്‍ സ്റ്റേഷന്റെ ഭരണം പൂര്‍ണ്ണമായും വനിതകളുടെ കയ്യിലായിരുന്നു. സ്റ്റേഷന്റെ പ്രവേശന കവാടം മുതല്‍ ഓഫീസ് പ്രവര്‍ത്തനങ്ങളെല്ലാം വനിതാ പോലീസാണ് നിയന്ത്രിച്ചത്. കാടാച്ചിറ സ്വദേശിനിയായ മഞ്ചുളയ്ക്കാണ് സ്റ്റേഷന് പാറാവ് ഡ്യൂട്ടി. വനിതാ സ്റ്റേഷനിലെ എസ്ഐ മല്ലികക്കായിരുന്നു ടൗണ്‍ സ്റ്റേഷന്റെ ചുമതല. ജനറല്‍ ഡയറി എഴുത്തും കേസ് രജിസ്റ്റര്‍ ചെയ്തതുമെല്ലാം വനിതാ പോലീസുകാരാണ്. പോലീസ് ജീപ്പിന്റെ ഡ്രൈവറായതും വനിതാ പോലീസായിരുന്നു. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഷനുകളിലിലൊന്നാണ് ടൗണ്‍ പോലീസ് സ്റ്റേഷന്. അറുപതോളം പോലീസുകാര്‍ ഡ്യൂട്ടിയിലുണ്ടാകാറുള്ള ഇവിടെ പന്ത്രണ്ട് വനിതാ പോലീസുകാരാണ് ഇന്നലെ കാര്യങ്ങള്‍ നിയന്ത്രിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: