പുനലൂര്‍: ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നാലാം ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് ശ്രദ്ധേയമായി. ഇന്നലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ പുനലൂര്‍ എസ്‌ഐ ജയകുമാര്‍ സല്യൂട്ട് സ്വീകരിച്ചു.
എസ്പിസി പരിശീലകരായ അനില്‍കുമാര്‍, ആശാദേവി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. നോഡല്‍ ഓഫീസര്‍ പി.രതീശന്‍, പുനലൂര്‍ ജനമൈത്രി സിആറ്ഒ ജോര്‍ജുകുട്ടി, ഹെഡ്മിസ്ട്രസ് കെ.എസ്.വിക്‌ടോറിയ, പിടിഎ പ്രസിഡന്റ് ആര്‍.പ്രസാദ്, ഷാജിമോന്‍, സന്ധ്യാതുളസി, വി.കെ.സജീവ് എന്നിവര്‍ പങ്കെടുത്തു.
















