കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഓട്ടോറിക്ഷകള്‍ക്ക് നിലവിലുള്ള കെഎംഎസി നമ്പര്‍ ഒഴിവാക്കി കെസി.നമ്പര്‍ നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സ്വതന്ത്ര ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന് ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
കണ്ണൂര്‍ ടൗണില്‍ പാര്‍ക്കിഗ് പെര്‍മിറ്റുള്ള കെഎംസി നമ്പറുള്ളഓട്ടോറിക്ഷകളുടെ കെഎംസി നമ്പര്‍ അതേപടി നിലനീര്ത്തണമെന്നും കോര്പ്പറേഷന് പരിധിക്കുള്ളിലെ മറ്റുപ്രദേശങ്ങളില് പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷകളെ തിരിച്ചറിയാന്‍ അതാത് പ്രദേശങ്ങളുടെ പേരും നമ്പറും നല്‍കമണമെന്നും യൂണിയന് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി എന്‍.ലക്ഷ്മണന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: