വളപട്ടണം: പീഡനത്തിനിരയായ യുവതിയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണ വും തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ഇരണാവിലെ പടിഞ്ഞാറ്റേ പാറയില്‍ ഷെഫീഖ് (37)നെയാണ് കണ്ണൂര്‍ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം വളപട്ടണം സിഐ ടി.കെ.രത്നകുമാര്‍ അറസ്റ്റ് ചെയ്തത്. അലവില്‍ സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് കേസ്. 85 പവന് സ്വര്‍ണ്ണാഭരണങ്ങളും വാഹനാപകടത്തില്‍ മരിച്ച മാതാവിന്റെ നഷ്ടപരിഹാര തുകയിനത്തില്‍ ലഭിച്ച ലക്ഷക്കണക്കിന് രൂപയുമാണ് ഇയാള്‍ തട്ടിയെടുത്തത്. വളപട്ടണം സര്‍വ്വീസ് സഹകരണ ബേങ്കി ലെ ലക്ഷങ്ങളുടെ പണംവെട്ടിപ്പ് കേസിലെ പ്രതികൂടിയാണ് അറസ്റ്റിലായ ഷെഫീഖ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: