കണ്ണൂര്‍: നാട്ടില്‍ തെരുവുനായ്ക്കളുടെ എണ്ണത്തില്‍ ദിവസം പ്രതി ഉണ്ടാകുന്ന വര്‍ദ്ധന വന്യ ജീവികളെ നാട്ടിലേക്ക് വിളിച്ചു വരുത്തുന്നതായി വനം-വന്യജീവി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിലെ ജനവാസ കേന്ദ്രത്തില്‍ പുലിയിറങ്ങിയ സംഭവത്തെ ഒറ്റപ്പെട്ട സംഭവമായി കാണേണ്ടതില്ലെന്നും ഇവര്‍ പറയുന്നു.
അലഞ്ഞുതിരിയുന്ന നായ്ക്കളുടെ എണ്ണം വര്ദ്ധിച്ചുകൊണ്ടേയിരിക്കുമ്പോഴും ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പുലികള്‍ക്ക് ഇവയ്ക്കാവശ്യമായ ഭക്ഷണം കിട്ടുന്ന ഏത് പ്രദേശവമായും പൊരുത്തപ്പെട്ട് ജീവിക്കാനുള്ള കഴിവുണ്ട്. മനുഷ്യനോടുള്ള പേടികാരണം ഒരു പ്രദേശത്ത് അവ ഉണ്ടെങ്കിലും അപൂര്‍വ്വമായേ മനുഷ്യര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുള്ളൂ. പകല്‍ സമയങ്ങളില്‍ അവര്‍ പുറത്തിറങ്ങാറില്ല. കണ്ണൂരില്‍ നിന്നും പിടികൂടിയ പുലി നായ്ക്കളെയും മറ്റുജീവികളെയും ആഹാരമാക്കി ഏറെ നാളായി ഇവിടെ കഴിഞ്ഞുകൂടുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. നായ്ക്കളെയും മറ്റും കാണാതാകുമ്പോള്‍ അത് അധികം ശ്രദ്ധിക്കപ്പെടാറില്ല. പക്ഷേ പശുക്കളെയും മറ്റും അക്രമിക്കപ്പെടുമ്പോള്‍ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
അലഞ്ഞുതിരിയുന്ന നായ്ക്കളുടെ എണ്ണം കൂടുന്നത് ഇത്തരം ജീവികളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നു. നദീതീരങ്ങളിലൂടെയും മറ്റും എത്തിച്ചേരുന്ന ഇവക്ക് തീരങ്ങളിലെ കണ്ടല്‍കാടുകളും തണ്ണീര്‍ തടങ്ങളും ഒളിസങ്കേതങ്ങളാകുന്നു. കണ്ണൂരില്‍ പിടിയിലായ പുലിയുടെ പുറന്തോലിന്റെ മങ്ങിയ നിറം സൂചിപ്പിക്കുന്നത്, അത് വനാന്തരന്തിലുള്ളതല്ലെന്നും ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന പ്രദേശത്തുനിന്നുള്ളതായിരിക്കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
നേരത്തെ ധാരാളമായുണ്ടായിരുന്ന കാടുകളും അവയോടുചേര്ന്ന കശുവണ്ടിത്തോട്ടങ്ങളും ഇല്ലാതായതോടെ ഇത്തരം ജീവികള്‍ മനഷ്യ കേന്ദ്രങ്ങളിലേക്ക് ഇരതേടി എത്തിച്ചേരുകയാണ്. പക്ഷേ മനുഷ്യരുടെ കണ്മുന്നില് പെടുന്നത് അപൂര്‍വ്വ സന്ദര്‍ഭങ്ങളിലാണെന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: