കണ്ണൂര്‍: കേരളത്തിലെ വഴിയോര കച്ചവടക്കാര്‍ക്ക് പ്രത്യേകമായി ക്ഷേ പദ്ധതി നടപ്പിലാക്കണമെന്ന് കണ്ണൂര്‍ ജില്ലാ ഷോപ്പ് എസ്റ്റാബ്ലിഷ്മെന്റ് ആന്റ് കൊമേഴ്സ്യല്‍ വര്‍ക്കേഴ്സ് യൂണിയന് (ഐഎന്‍ടിയുസി) ജില്ലാ കമ്മറ്റിയോഗം അഗീകരിച്ചപ്രമേയത്തില് ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു. നിലവില്‍ വഴിയോര കച്ചവടക്കാരെ ഷോപ്പ് എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് യോഗം ചൂണ്ടിക്കാട്ടി. ക്ഷേമനിധി പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, മിനിമം വേതനം അനുവദിച്ചുകൊടുക്കാത്ത മാനേജ്മെന്റുകള്‍ക്കെതിരെ നടപടകള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ഐഎന്‍ടിയുസി ജില്ലാ ഉപാധ്യക്ഷന്‍ കെ.വി.രാഘവന് അധ്യക്ഷതവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: