കുമളി: പോലീസ് സ്‌റ്റേഷനില്‍ വെച്ച് സിപിഎം നേതാവ് കയ്യേറ്റ ചെയ്ത എഎസ്‌ഐയ്‌ക്കെതിരെ വകുപ്പ് തല നടപടി. എഎസ്‌ഐ രഘുവിനെ കമ്പംമെട്ടിന് സ്ഥലംമാറ്റിക്കൊണ്ടാണ് ഇന്നലെ ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിറങ്ങിയത്.
കഴിഞ്ഞ നാലിന് രാത്രി പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ മോചിപ്പിക്കാനെത്തിയ സിപിഎം കുമളി ലോക്കല്‍ സെക്രട്ടറി സിന്‍സന്‍ പ്രതികളെ വിട്ട് നല്‍കാന്‍ പോലീസുകാര്‍ മടിച്ചതിനെ തുടര്‍ന്ന് എഎസ്‌ഐയെ കയ്യേറ്റം ചെയ്തിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ പോലീസ് കേസുമെടുത്തു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് വകുപ്പ് തലത്തില്‍ കരുനീക്കം നടത്തി സ്ഥലംമാറ്റിയതെന്നാണ് വിവരം.
അതേ സമയം സ്‌റ്റേഷനിലെ അന്നത്തെ ഇന്‍-ചാര്‍ജ് പ്രകാശിനെ വാഗമണ്ണിനെ മറ്റൊരു പോലീസ് കാരനായ ജയനെ സ്ഥലം മാറ്റിയിട്ടുണ്ട്. ഇരുവരും കേസില്‍ ഉള്‍പ്പെടാത്തവരാണ്. അതേ സമയം ഒരാളെ തനിച്ച് സ്ഥലം മാറ്റിയ അത് അമര്‍ഷത്തിനിടയാക്കും എന്നുള്ളതിനാലാണ് ഇത്തരമൊരു നീക്കമെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് സേനയില്‍ കടുത്ത അമര്‍ഷം പുകയുകയാണ്.
















