ഇലന്തൂര്‍: ശ്രീഭഗവതികുന്ന് ദേവീക്ഷേത്രത്തില്‍ രണ്ടാംഉത്സവദിവസമായഇന്ന്രാവിലെ 9 മണിക്ക് കുങ്കുമാഭിഷേകം,രാത്രി 8 മണിക്ക്വയലിന് കച്ചേരി,രാത്രി 11 മണി മുതല്‍ പടേനി.ഒന്നാംഉത്സവമായ ഇന്നലെ ഇലന്തൂര്‍ പടേനിക്കും തുടക്കമായി. ആദ്യദിവസം കരിങ്കാളി ഉഗ്രരൂപിണിയായി തുള്ളിയുറഞ്ഞെത്തി. വലംകൈയ്യില്‍ വാളും ഇടം കൈയ്യില്‍ നാന്തകവുമായി കരിങ്കാളി കളത്തിലെത്തിയപ്പോള്‍ പിഴകളെല്ലാം പൊറുക്കണെ എന്നുജപിച്ച് നാട് ഒപ്പം കൂടി.
ഇന്ന് രാത്രി പതിനൊന്ന് മണിയോടെ തപ്പുകാച്ചികൊട്ടി കളരിവന്ദനത്തിനുശേഷം കോലങ്ങളുടെ വരവാകും. ലാസ്യമോഹന ചുവടുകളുമായി മായയക്ഷി ഇന്നു കളത്തിലേക്ക് എത്തും. കാല്‍ച്ചിലമ്പും കുരുത്തോലപാവാടയും പല്ലും എകിറുമായി മുഖത്ത് പച്ചയുമിട്ട് കിരീടസമാനമായ കോലങ്ങളുമായി കളത്തില്‍ എത്തുന്ന മായയക്ഷി മറ്റുയക്ഷിക്കോലങ്ങളില് നിന്നും തികച്ചും വ്യത്യസ്തമാണ്. മായയക്ഷി ഒരേസമയം നാശകാരിണിയും രക്ഷകിയും ആണെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: