ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ പ്രഖ്യാപനം ധനമന്ത്രി തോമസ് ഐസക്കിന്റെ അമ്പലപ്പുഴയോടുള്ള അവഗണന കൊണ്ടാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന്. ബജറ്റില്‍ തോട്ടപ്പള്ളി ഹാര്‍ബറും, കഞ്ഞിപ്പാടം പാലവും, സഹകരണ ആശുപത്രിയും, കാപ്പിതോട് നവീകരണവും, അമ്പലപ്പുഴ ഗവ:കോളെജുമെല്ലാം അവഗണിക്കപ്പെട്ടു.
ജില്ലയിലെ സിപിഎം നേതൃത്വത്തിലെ അനിയന് ബാവ ചേട്ടന് ബാവ തര്‍ക്കമാണ് അമ്പലപ്പുഴയോടുള്ള അവഗണനയ്ക്ക് കാരണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കടല്‍ഭിത്തി നിര്‍മ്മാണമടക്കം കഴിഞ്ഞ ബഡ്ജറ്റില്‍ നീക്കിവെച്ച വിഹിതം വിനിയോഗിക്കാതെ നീരവാസികളെ അവഗണിച്ച ധനമന്ത്രി, അമ്പലപ്പുഴയിലെ ഭവനരഹിതരായ മത്സ്യതൊഴിലാളികളെയും ബഡ്ജറ്റില്‍ പരിഗണിച്ചില്ലെന്നും സോമന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: