തുറവൂര്‍: ശാന്തിഗിരി ആശ്രമ സ്ഥാപകന്‍ കരുണാകരഗുരു ആദി സങ്കല്പത്തില് ലയിച്ച ദിനമായ നവഒലിജ്യോതിര്ദിനത്തിന്റെ 18–ാം വാര്‍ഷികത്തോടനുബന്ധിച്ചു സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഒരുമാസത്തോളം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നു. ജില്ലയിലെ സത്സംഗങ്ങളുടെ ഉദ്ഘാടനം ചന്തിരൂര്‍ ശാന്തിഗിരി ആശ്രമത്തില്‍ നടന്നു.
സ്വാമി സ്നേഹാത്മജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തി. സ്വാമിമാരായ ജനനന്മ ജ്ഞാന തപസ്വി, ജ്യോതിചന്ദ്രന് ജ്ഞാന തപസ്വി, ചിത്തശുദ്ധന്‍ ജ്ഞാന തപസ്വി, ജനപുഷ്പന്‍ ജ്ഞാന തപസ്വി, ജനസമ്മതന്‍ ജ്ഞാന തപസ്വി, ബ്രഹ്മചാരി ഹരികൃഷ്ണന്, വി.വി. അനോഷ്കുമര് എന്നിവര്‍ പ്രസംഗിച്ചു. വരും ദിവസങ്ങളില്‍ ആലപ്പുഴ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സത്സംഗങ്ങള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: