പട്ടികജാതി മോര്‍ച്ചയുടെ അവകാശ സംരക്ഷണ ജാഥയുടെ ഭാഗമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ് പാണാവള്ളി പഞ്ചായത്തിലെ കാരാളത്തുപടി കോളനി സന്ദര്‍ശിക്കുന്നു
പൂച്ചാക്കല്‍: അവഗണനയുടെ തുരുത്തുകളില്‍ ആശ്വാസമായി എം.ടി. രമേശ.് ദുരിതങ്ങള്‍ പങ്ക് വെച്ച് കോളനി നിവാസികള്‍. പട്ടികജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തിലുള്ള അവകാശ സംരക്ഷണ ജാഥയുടെ ഭാഗമായി കോളനികള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശിന് മുന്നില്‍ പരാതികളും നിവേദനങ്ങളുമായി കോളനി നിവാസികള്‍ എത്തിയത്.
2003 ല്‍ കിട്ടിയ പട്ടയത്തിലെ ഭൂമി എവിടെയെന്നറിയാത്ത പാണാവള്ളി പഞ്ചായത്ത് 15-ാം വാര്‍ഡില്‍ കുഞ്ചരത്ത് ഗിരിജന്‍ കോളനിയിലെ തുളസിയും, ഷീറ്റ് വലിച്ചുകെട്ടിയ ചായ്പ്പില് കഴിയുന്ന കാരാളത്ത്പടി കോളനിയിലെ അമ്മിണിയമ്മയും കരഞ്ഞുകൊണ്ടാണ് തങ്ങളുടെ ദുരിതങ്ങള്‍ വിവരിച്ചത്.
ഓരുവെള്ള ഭീഷണി മൂലം വലയുന്ന കോളനി നിവാസികള്‍ക്ക് ശുദ്ധജലം എത്തിച്ചുകൊടുക്കുന്നതില്‍ അധികൃതര്‍ കാട്ടുന്ന വിമുഖത അവര്‍ വിശദീകരിച്ചു. വീടില്ലാത്ത നിരവധിപേര്‍ നേരിട്ടെത്തി നിവേദനങ്ങള്‍ സമര്‍പ്പിച്ചു.
കോളനിവാസികളുടെ ദുരിതങ്ങള്‍ നേരിട്ടറിഞ്ഞ രമേശ് വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഉറപ്പ് നല്‍കിയാണ് മടങ്ങിയത്.
ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജില്ലാ പ്രസിഡന്റ് കെ. സോമന്, നിയോജകമണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍, പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.ബി. ഷാജി, ടി. സജീവ്ലാല്‍, ബി. ബാലാനന്ദ്, മിഥുന്‍ലാല്‍, വിപിനചന്ദ്രന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: