കണ്ണൂര്‍: കൊട്ടിയൂരിലെ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും കോണ്‍ഗ്രസ് നേതാവ് സണ്ണി ജോസഫ് എംഎല്‍എയും നടത്തുന്ന പ്രസ്താവനകള്‍ സിപിഎം-കോണ്‍ഗ്രസ് ഒത്തുകളിയുടെ ഭാഗമാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഫാ.റോമിന് വടക്കുചേരിയെയും കുത്തൂപറമ്പ് ക്രിസ്തുരാജ് ആശുപത്രി അധികൃതര്‍, വയനാട് ശിശുക്ഷേമ സമിതി ചെയര്മാന് വികാരി ഫാ.തോമസ് ജോസഫ് തേരക, സമിതി അംഗം ഡോ.ബെറ്റി ജോസ്, ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്മാര് ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാനാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ചില നേതാക്കള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം സ്വന്തം പിതാവിന് മേല്‍ കെട്ടിവെക്കാന്‍ ശ്രമിച്ചവര്‍ ഒളിച്ചിരിക്കുന്നത് ഈ നേതാക്കളുടെ അറിവോടെയാണ്. മുന്‍കൂര്‍ ജാമ്യം നേടാന്‍ സൗകര്യമൊരുക്കുന്നതിനാലാണ് പോലീസ് കുറ്റിവാളികളെ അറസ്റ്റ് ചെയ്യാത്തത്. കുറ്റവാളികളെ പാര്‍പ്പിച്ചിരിക്കുന്നത് എവിടെയാണെന്ന് പോലീസിനറിയാം. കുറ്റവാളികള്‍ രക്ഷപ്പെടാതിരിക്കാന്‍ കേസ് ജില്ലാ പോലീസ് ചീഫ് നേരിട്ട് അന്വേഷിക്കണമെന്നും കെ.കെ.വിനോദ്കുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: