കണ്ണൂര്‍: നാല്‍പ്പത്തൊന്നാമത് സംസ്ഥാന പഞ്ചഗുസ്തി മത്സരം മെയ് 6, 7 തീയ്യതികളില്‍ കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂളില്‍ നടക്കും. പഞ്ചഗുസ്തിക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകാരം ലഭിച്ച ശേഷമുള്ള ആദ്യത്തെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനാണ് കണ്ണൂര്‍ ആതിഥ്യം വഹിക്കുന്നത്. കണ്ണൂര്‍ സംഗീത കലാക്ഷേത്രത്തില്‍ ജില്ലാ ആം റസ്ലിഗ് അസോസിയേഷന് മുന്‍കൈയെടുത്തു വിളിച്ച യോഗം സംസ്ഥാന പഞ്ചഗുസ്തി മല്‍സരത്തിനായി സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ ആം റസ്ലിഗ് അസോസിയേഷന് പ്രസിഡണ്ട് കെ.പ്രമോദിന്റെ അദ്ധ്യക്ഷതയില്‍ കണ്ണൂര്‍ ജില്ലാ ഒളിമ്പിക് അസോസിയേഷന് സിക്രട്ടറിയും കേരള ആം റസലിങ് അസോസിയേഷന്റെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധിയുമായ വി.പി.പവിത്രന് മാസ്റ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.വി.മനോഹരന് സ്വാഗതം പറഞ്ഞു. സംഘാടകസമിതി ഭാരവാഹികളായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, പി.കെ.ശ്രീമതി എംപി, കെ.എം.ഷാജി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് മേയര്‍ ഇ.പി.ലത, ജില്ലാ സ്പോര്‍ട്ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ.കെ.വിനീഷ്, കിംസ്റ്റ് ആശുപത്രി ചെയര്മാന് എന്‍.കെ.സൂരജ്, ജില്ലാ ഒളിമ്പിക് അസോസിയേഷന് സെക്രട്ടറി വി.പി.പവിത്രന്‍മാസ്റ്റര്‍, കേരളാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം പ്രൊ:പി.കെ.ജഗന്നാഥന്-രക്ഷാധികാരികള്‍, അഡ്വ:ടി.ഒ.മോഹനന്-ചെയര്മാന്, രാജീവന് എളയാവൂര്-വൈസ് ചെയര്മാന്, കെ.പ്രമോദ്-ജനറല്‍ കണ്‍വീനര്‍, കെ.വി.മനോഹരന്-സെക്രട്ടറി, കെ.രാജന് മാസ്റ്റര്‍-ജോയന്റ് സെക്രട്ടറിഎന്നിവരെയും വിവിധ സബ്കമ്മിറ്റി ഭാരവാഹികളേയും തെരഞ്ഞെടുത്തു. 40 വിഭാഗങ്ങളില്‍ മല്‍സരങ്ങളുണ്ടാകും. വിജയികള്‍ക്ക് പ്രൈസ്മണിയും സര്‍ട്ടിഫിക്കറ്റും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: