പാനൂര്‍: കൊങ്കച്ചിയിലെ പി.വി.രാജേഷ് അനുസ്മരണം സംഘടിപ്പിച്ചു. സൗത്ത് പാട്യം യുപി.സ്ക്കൂളില്‍ നടന്ന പരിപാടിയില്‍ ആര്‍എസ്എസ് ജില്ലാപ്രചാര്‍ പ്രമുഖ് അഡ്വ:ജയപ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തി. വാര്‍ഡ് അംഗം പി.മജിഷ അദ്ധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡണ്ട് സികെ.കുഞ്ഞിക്കണ്ണന് മാസ്റ്റര്‍, ബിഎംഎസ് പാനൂര്‍ മേഖല സെക്രട്ടറി ഇ.രാജേഷ്, കെ.സഹദേവന്, യു.ആര്യപ്രഭ, ടി.എ.വത്സരാജന്‍, കെ.സജീവന് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.ഷാജി സ്വാഗതവും എം.സുമീഷ് നന്ദിയും പറഞ്ഞു. കഴിഞ്ഞ ദിവസം പാട്യത്ത് വെച്ച് നടന്ന റോഡ് അപകടത്തിലാണ് ഓട്ടോ തൊഴിലാളിയും ബിഎംഎസ് പ്രവര്‍ത്തകനുമായ പി.വി.രാജേഷ് മരണപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: