കൂത്തുപറമ്പ്: വെണ്ടുട്ടായി മാണിയത്ത് സത്യന്റെ ഒമ്പതാമത് ബലിദാനദിനം ആചരിച്ചു. തങ്ങളുടെ ചെയ്തികള്‍ക്ക് സിപിഎം കനത്ത വിലനല്‍കേണ്ടി വരികതന്നെ ചെയ്യുമെന്ന് ബലിദാന ദിനാചരണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് ജില്ലാ കാര്യകാരി അംഗം എ.പി.പുരുഷോത്തമന് പറഞ്ഞു. അക്രമവവും അസഹിഷ്ണുതയും സമൂഹത്തില്‍ അരക്ഷിതാവസ്ഥയും നിലനിര്‍ത്തിക്കൊണ്ട് മാത്രമേ തങ്ങളുടെ പ്രസ്ഥാനത്തിന്ന് പിടിച്ചു നില്കാന് കഴിയൂ എന്ന തോന്നലില്‍ നിന്നാണ് സിപിഎം കണ്ണൂര്‍ ജില്ലയിലും ഇപ്പോള്‍ കേരളത്തിലാകമാനം തന്നെ അക്രമങ്ങള്‍ നടത്തുന്നത്.
നമ്മുടെ ദേശീയ ജീവിതത്തെ സമാധാനപൂര്‍ണ്ണവും ഐശ്വര്യപ്രദമാക്കുന്നതിനും രാഷ്ട്ര വളര്‍ച്ചയില്‍ തന്റേതായ ദൗത്യം നിര്‍വഹിക്കാനുണ്ട്. സംഘത്തിലും പരിവാര്‍ പ്രസ്ഥാനങ്ങളിലും ആകൃഷ്ടരായിക്കൊണ്ട് സ്വജീവിതം സമര്‍പ്പിച്ച ധീരബലിദാനികളുടെ സ്വപ്നങ്ങള്‍ വൃഥാവിലാവില്ല.
രാക്ഷസന്മാരെപ്പോലും ലജ്ജിപ്പിക്കുന്ന മാര്‍ക്സിസ്റ്റ് ക്രൂരതയാണ് വെണ്ടുട്ടായി സത്യന്റെ കൊലപാതകത്തിലൂടെ സിപിഎം കാണിച്ചു തന്നത്. രാവിലെ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷപാര്ച്ചനയും നടന്നു. സംഘപരിവാര്‍ നേതാക്കളായ കെ.കുമാരന്, കെ.പി.ഹരീഷ് ബാബു, പി.പ്രജിത്ത്, കെ.ഷിജു. എ.അനില്‍കുമാര്‍, പി.സുധീര്‍ ബാബു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: