ചെറുപുഴ: ചെറുപുഴ കുണ്ടത്തടം, മച്ചിയില്‍ ഭാഗങ്ങളില്‍ മദ്യപന്മാരുടെയും പാന്‍പരാഗ് വില്‍പ്പനക്കാരുടെയും ശല്യം ഏറിവരുന്നതായി പരാതിയുയരുന്നു. ദൂരസ്ഥലങ്ങളില്‍ നിന്നും കൊണ്ടുവരുന്ന മദ്യം വില്ക്കുന്നവരുടെയും വാങ്ങിക്കഴിക്കുന്നവരുടെയും ശല്യം പ്രദേശത്തുകാരുടെ സൈ്വര്യജീവിതത്തിന് തടസ്സമായിരിക്കയാണ്. അതോടൊപ്പം ബാഗ്ളൂര്‍ ഭാഗത്തു നിന്നും വന്‍തോതില്‍ പാന്‍പരാഗ് ഇവിടെ എത്തുന്നതും ജനജീവിതത്തിന് ഭീഷണിയായിട്ടുണ്ട്. പോലീസിന്റെ ശക്തമായ ഇടപ്പെടല്‍ മൂലം നിലച്ചുപ്പോയ മദ്യലഹരി മരുന്ന് വില്പനയാണ് അടുത്ത കാലത്ത് വീണ്ടും സജീവമായത് അധികൃതരുടെ ഭാഗത്തുനിന്നും ഇവ നിയന്ത്രിക്കുന്നതിന് കര്‍ശന നടപടികളുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: