തൊടുപുഴ: ആരവല്ലിക്കാവ് ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് അറയ്ക്കല്‍ എ.എം. രവീന്ദ്രന് നായര്‍ക്ക് ഉത്സവത്തോട് അനുബന്ധിച്ച് ആഘോഷ കമ്മിറ്റിയുടെ സ്നേഹാദരം. ആറു പതിറ്റാണ്ടിലേറെക്കാലമായി വെങ്ങല്ലൂര്‍ ആരവല്ലിക്കാവിന്റെ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്ക് വഹിക്കുകയും നാട്ടിലെ സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ, കലാ, വ്യാപാര, വ്യവസായ രംഗങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുകയും ചെയ്തയാളാണ് എ.എം. രവീന്ദ്രന്. ഉത്സവാഘോഷ കമ്മിറ്റി കണ്‍വീനര്‍ ഡി. അനില്‍കുമാര്‍ ആലഞ്ചേരിയാണ് എ.എം. രവീന്ദ്രനെ പൊന്നാട അണിയിച്ചും മൊമെന്റൊ നല്‍കിയും നാട്ടുകാരുടെ സ്നേഹം പങ്ക് വെച്ചത്.
ഇപ്പോള്‍ വെങ്ങല്ലൂര്‍ വ
ടക്കുംഭാഗം ദേവിവിലാസം എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റായും, ആരവല്ലിക്കാവ് ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റായും പ്രവര്‍ത്തിച്ചു വരുന്നു. വെങ്ങല്ലൂര്‍ വടക്കുംഭാഗം ദേവിവിലാസം എന്‍.എസ്.എസ് കരയോഗത്തിന്റെ സ്ഥാപക സെക്രട്ടറിയാണ്. നാലു പതിറ്റാണ്ടിലേറെക്കാലം ഈ കരയോഗത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അര നൂറ്റാണ്ടിലേറെക്കാലമായി ആരവല്ലിക്കാവ് ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്ര ഭരണ സമിതിയില്‍ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ ചുമതലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
വെങ്ങല്ലൂരിലെ പഴയകാല യു ഡി എഫ് നേതാക്കളില്‍ പ്രമുഖനായിരുന്നു. എന്‍ ഡി പി പ്രവര്‍ത്തനം അവസാനിച്ചതോടെ സജീവ രാഷ്ട്രീയ രംഗം ഉപേക്ഷിക്കുകയായിരുന്നു. അറുപതുകളുടെ അവസാനവും എഴുപതുകളുടെ ആദ്യവും ബസ്സ് വ്യവസായ രംഗത്ത് സജ്ജീവമായി പ്രവര്‍ത്തിച്ചിരുന്നു. മൂവാറ്റുപുഴയിലുള്ള സുഹൃത്തുമായി ചേര്‍ന്ന് മൂവാറ്റുുപുഴ ആസ്ഥാനമായി ഫ്രണ്ട്സ് എന്നപേരില്‍ ബസ്സ് , കോണ്‍ട്രാക്ട് വാന്‍ സര്‍വ്വീസുകള്‍ നടത്തിയിരുു
ന്നു.
എഴുപതുകളുടെ അവസാനം അറയ്ക്കല്‍ ഇന്‍ഡസ്ട്രീസ് എന്ന പേരില്‍ ചെറുകിട മേഖലയില്‍ വെങ്ങല്ലൂരില്‍ കോട്ടണ്‍ ടെക്സ്റ്റയില്‍ വ്യവസായം നടത്തിയിരുന്നു. ഹാന്റ് ലൂമുകള്‍ വ്യാപകമായിട്ടുണ്ടായിരുന്നുവെങ്കിലും കേരളത്തില്‍ പവ്വര്‍ ലൂമുകള്‍ കാര്യമായി ഇല്ലാതിരുന്ന കാലത്താണ് എന്‍ എസ് എസ് പ്രേരണയോടെ ചെറുകിട വ്യവസായം ആരംഭിച്ചത്.
ഇവക്കു പുറമെ വെങ്ങല്ലൂരില്‍ പലചരക്ക് വ്യാപാരവും ,തൊടുപുഴയില്‍ ദീര്‍ഘ കാലം പ്രസ്സ് ക്ലബിന് എതിര്‍വശത്ത് കാവേരി എന്ന പേരില്‍ ഒരു ഹോട്ടല്‍ നടത്തിയിരുന്നു.എണ്‍പതുകളിലും അതിനുമുമ്പുമായി കലാ രംഗത്തും കലാ സംഘാടക രംഗത്തും സജീവമായി പ്രവര്‍ത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: