ആര്യാട്: ഭാരതീയ വിദ്യാനികേതനു കീഴിലുള്ള സ്കൂളുകളെ പങ്കെടുപ്പിച്ച് ആര്യാട് മന്നം വിദ്യാനികേതനില്‍ നടത്തിയ കലാകായിക സംഗമത്തില്‍ കാവുങ്കല്‍ പൂഞ്ഞിലിക്കാവില്‍ ദേവി വിദ്യാനികേതന്‍ സ്കൂള്‍ ഒന്നാം സ്ഥാനം നേടി. വളമംഗലം സരസ്വതി വിദ്യാമന്ദിറിനാണു രണ്ടാം സ്ഥാനം. തൈക്കാട്ടുശേരി ശ്രീമഹാദേവ വിദ്യാമന്ദിര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഭാരതീയ വിദ്യാനികേതന്‍ മേഖലാ സംയോജകന്‍ എം.ആര്.ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. മധുസൂദനന്‍പിള്ള, കെ.ഹരിദാസ്, പി. ആര്. ശിവശങ്കരന്, ശശിധരക്കുറുപ്പ്, വിശ്വനാഥക്കുറുപ്പ്, അമ്പിളി, ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: