ആലപ്പുഴ: സംസ്ഥാനത്തെ ശാന്തിക്കാരുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഖില കേരള ശാന്തി ക്ഷേമ യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എസ്. കൃഷ്ണന് നമ്പൂതിരി നയിക്കുന്ന വാഹന പ്രചരണ ജാഥ ഏഴിന് ജില്ലയില്‍ പ്രവേശിക്കും. വൈകിട്ട് മൂന്നിന് മാവേലിക്കര ബുദ്ധ ജങ്ഷനില്‍ യോഗക്ഷേമ സഭ ജാഥയ്ക്ക് സ്വീകരണം നല്‍കും. ജില്ലാ പ്രസിഡന്റ് സുരേഷ് കുമാര്‍ ഭട്ടതിരിപ്പാട്, ജില്ലാ സെക്രട്ടറി ഡോ. ഇ. കൃഷ്ണന് നമ്പൂതിരി തുടങ്ങിയവര്‍ സംസാരിക്കും. കഴിഞ്ഞ നാലിന് കാസര്കോഡുനിന്നാരംഭിച്ച യാത്ര എട്ടിന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മാര്‍ച്ചോടെ സമാപിക്കും. മാര്‍ച്ച് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. എംഎല്‍എ മാരായ ഒ. രാജഗോപാല്‍, ഐഷ പോറ്റി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: