അമ്പലപ്പുഴ: ഭക്തിനിര്‍ഭരമായ ചടങ്ങില്‍ അമ്പലപ്പുഴകോമന അടിമന ശ്രീഭദ്രകാളീക്ഷേത്രം വിശ്വഹിന്ദു പരിഷത്ത് ഏറ്റെടുത്തു. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് നടന്ന ക്ഷേത്രാദാന സമര്‍പ്പണം ആര്‍എസ്എസ് ജില്ലാ സംഘചാലക് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ ഉത്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന ചടങ്ങില്‍ ക്ഷേത്ര അവകാശി അടിമന ഉമാദേവി അന്തര്‍ജനത്തില്‍ നിന്ന് ജില്ലാ പ്രസിഡന്റ് ആര്. രുദ്രന് ഭക്തജനങ്ങളുടെ അനുവാദത്തോടെ ക്ഷേത്രനടയില്‍ നിന്നും പ്രമാണം ഏറ്റുവാങ്ങി.
സംസ്ഥാന മഠ-മന്ദിര്‍ പ്രമുഖ് ആര്. ബാബു മുഖ്യപ്രഭാഷണം നടത്തി. തകര്‍ന്നടിഞ്ഞ ക്ഷേത്രങ്ങള്‍ കേരളത്തില്‍ പുനരുദ്ധരിക്കപ്പെട്ടത് 84 കാലഘട്ടങ്ങള്‍ക്കു ശേഷമാണന്നും ഇതിനു കാരണം സംഘപരിവാര്‍ സംഘടനകള്‍ ഹൈന്ദവ സമൂഹ ത്തിനു നല്കിയ ആഹ്വാനത്തെ തുടര്‍ന്നായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങള്‍ ഭക്തരുടെ എല്ലാ വിഷയങ്ങളും പരിഹരിക്കാനുള്ള സങ്കേതമാകണമെന്നും വിശ്വഹിന്ദു പരിഷത്ത് ലക്ഷ്യമിടുന്നതും ഇതു തന്നെയാണന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എം.സി. വത്സന്, വൈസ് പ്രസിഡന്റ് സരള എസ്. പണിക്കര്‍, ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് ശാന്തി, സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്ര ശേഖരന് നായര്‍, ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് പി.ഡി. കേശവന് നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി എം. ജയകൃഷണന് സ്വാഗതവും, ബി. മുരളീധരന് നായര്‍ നന്ദിയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: