പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.ബി. ഷാജി നയിക്കുന്ന അവകാശ സംരക്ഷണ ജാഥ പൂച്ചാക്കലില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
പൂച്ചാക്കല്‍: പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനായനുവദിച്ച കേന്ദ്രഫണ്ട് വിനിയോഗിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ്. പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.ബി. ഷാജി നയിക്കുന്ന അവകാശ സംരക്ഷണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടി ക്കണക്കിന് രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടും ഇതിന്റെ പത്ത് ശതമാനം മാത്രമാണ് വിനിയോഗിക്കുന്നത്. സോണിയാ ഗാന്ധിയെ കൊണ്ടുവന്ന് പട്ടയ വിതരണ നാടകം നടത്തി സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നു. പിണറായി സര്‍ക്കാരിന്റെ കൈവശമുളളത് ഓട്ടപ്പാത്രമാണെന്ന് ബജറ്റ് അവതരണത്തിലൂടെ ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ. ഗോപി ദാസ് അദ്ധ്യക്ഷനായി. ബി ജെ പി ജില്ലാ പ്രസിഡന്റ് കെ. സോമന്, ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജില്ലാ ജനറല്‍ സെക്രട്ടറി ഡി. അശ്വിനീ ദേവ്, നിയോജക മണ്ഡലം പ്രസിഡന്റ പെരുമ്പളം ജയകുമാര്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന്, ടി. സജീവ് ലാല്‍, ബി. ബാലാനന്ദ്, സി. മധുസൂദനന്, ടി.പി. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: