മാത്തൂര്‍ : തെരുവത്ത് പള്ളിക്കു മുന്നിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ പുന:സ്ഥാപിക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയമായിരുന്ന കിണര്‍ പഞ്ചായത്ത് ഭരണസമിതിയുടെ അറിവോടെയാണ് നികത്തിയതെന്ന് ബിജെപി ചൂണ്ടിക്കാട്ടി. കുടിവെള്ള ക്ഷാമം രൂക്ഷമായ ഈ സമയത്ത് നിരവധി പേരുടെ ആശ്രയമായിരുന്ന കിണര്‍ നികത്തിയതിനു പിന്നില്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്തിന്റെ നിക്ഷിപ്ത താല്പര്യമായിരുന്നുവെന്ന് ബിജെപി കുറ്റപ്പെടുത്തി. മണ്ണിട്ട് നികത്തിയിരുന്ന കിണര്‍ കഴിഞ്ഞ ദിവസം ഉണ്ടായ മഴയില്‍ താണുപോവുകയും ചെയ്തു. ഇക്കാര്യത്തില്‍ ഭരണ സമിതി സത്വര നടപടി കൈകൊണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് പഞ്ചായത്ത് കമ്മിറ്റി വ്യക്തമാക്കി. പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി അശോകന് അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് കെ.വി.വിശ്വനാഥന്, ആര്.ശെല്‍വരാജ്, പി.കെ.ഗോപി, പി.സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: