മുഹമ്മ: ചാരമംഗലം വേദവ്യാസ വിദ്യാപീഠം അന്തര്‍ദേശീയ നിലവാരത്തിലുള്ള ഹൈടെക് ക്ലാസ് മുറികളാക്കുന്നതിന്റെ ഉദ്ഘാടനവും 35-ാം മത് വാര്‍ഷികാഘോഷവും തിങ്കളാഴ്ച വൈകിട്ട് 3ന് നടക്കും. എസ്എന്‍ ട്രസ്റ്റ് അംഗം പ്രീതിനടേശന്‍ ഹൈടെക് ക്ലാസിന്റെയും പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാല്‍ വാര്‍ഷികാഘോഷവും ഉദ്ഘാടനം ചെയ്യും. വേദവ്യാസ പീഠം പ്രസിഡന്റ് രവിമേനോന് അധ്യക്ഷത വഹിക്കും. എഴുത്തുകാരന് രാഹുല്‍ ഈശ്വര്‍ മുഖ്യപ്രഭാഷണം നടത്തും. കെ. എം. ഇന്ദു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. വിഎച്ച്പി ജില്ലാസെക്രട്ടറി എം. ജയകൃഷ്ണന്, സാനുസത്യന്, ഹാഷിം റഹ്മാന്, സിനിമാതാരം ലക്ഷ്മിപ്രിയ, പിടിഎ പ്രസിഡന്റ് രഞ്ജിത്ത്, അധ്യാപിക ലതി എന്നിവര്‍ സംസാരിക്കും. വേദവ്യാസ വിദ്യാപീഠം സെക്രട്ടറി രാജശേഖരന് സ്വാഗതവും അധ്യാപകന് മോഹന്‍ദാസ് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: