കോട്ടയം: നമ്മുടെ നാട്ടിലെ കാവുകള്‍ വൈവിദ്ധ്യങ്ങളുടെ ഏറ്റവും വലിയ കലവറകളാണെന്നും സസ്യജാലങ്ങളുടെയും സ്വതന്ത്ര ഇടമാണെന്നും ബിഷപ്പ് മാര്‍ മാത്യു അറയ്‌ക്കല്‍ അഭിപ്രായപ്പെട്ടു. പള്ളിക്കത്തോട് ചക്കമഹോത്സവത്തില്‍ ഹരിതക്ലാബ്ബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ഗ്രാമസേവാ പ്രമുഖ് കെ.കൃഷ്ണന്‍കുട്ടി , ബി.അജിത്കുമാര്‍, കെ.കെ.വിപിനചന്ദ്രന്‍, രതീഷ് കട്ടച്ചി എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമത്തില്‍ നഷ്ടപ്പെട്ടുപോയ കാര്‍ഷിക-വൃക്ഷ സംസ്‌കാരത്തെ തിരികെ കൊണ്ടുവരുന്ന ശ്രമമാണ് ഹരിതക്ലബ് ഏറ്റെടുത്തിരിക്കുന്നത്. അമ്പതില്‍പ്പരം മുളം തൈകളും അപൂര്‍വ്വയിനം വൃക്ഷത്തൈകളും പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ സഹകരണത്തോടുകൂടി വീട്ടുവളപ്പില്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള പദ്ധതി ജൂണ്‍മാസം മുതല്‍ ആരംഭിക്കും. നാട്ടില്‍ നില്‍ക്കുന്ന അപൂര്‍വ്വവൃക്ഷസങ്കേതങ്ങള്‍ ഇളംതലമുറയ്‌ക്ക് കാട്ടിക്കൊടുത്തതിനും പ്രധാന്യം മനസിലാക്കുന്നതിനും ഹരിത സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി ദിനമായ ജൂണ്‍ 5-ാം തീയതി തുടക്കം കുറിക്കും.
















