ബിജെപിയുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന പ്രകടനം
അമ്പലപ്പുഴ: റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍ വ്യാപക ക്രമക്കേട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം അനേകം അനര്‍ഹര്‍ ലിസ്റ്റില്‍. ബിജെപി ഗ്രാമപഞ്ചായത്തംഗത്തിന്റെ നേത്രത്വത്തില്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫിസിലേയ്ക്ക് പ്രതിക്ഷേധ പ്രകടനം നടത്തി.
ബിജെപിഅംഗവും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ സി. പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പഞ്ചായത്തംഗങ്ങളായ ഷാജി പഴുപ്പാറലില്, സിബിലാല്‍, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റുകൂടിയായ വി. ശ്രീജിത്ത് തുടങ്ങിയവരും ധര്‍ണ്ണയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: