ചേര്‍ത്തല നഗരസഭ 30-ാം വാര്‍ഡില്‍ കമ്പിക്കാല് കൊച്ചുചിറ
തോമസിന്റെ വീട് കത്തിനശിച്ച നിലയില്‍
ചേര്‍ത്തല: വീട് കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം. നഗരസഭ 30-ാം വാര്‍ഡില്‍ കമ്പിക്കാല് കൊച്ചുചിറ തോമസിന്റെ വീടാണ് അഗ്നിക്കിരയായത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. കുടുംബാംഗങ്ങള്‍ പള്ളിയില്‍ പോയതിനാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. വീടിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അയല്‍വാസികളാണ് ഫയര്‍ ഫോഴ്സിനെ വിവരമറിയിച്ചത്. വീടിന്റെ മേര്കൂരയും വീട്ടുപകരണങ്ങളും പൂര്‍ണമായി കത്തി നശിച്ചു. ഇവിടെ സൂക്ഷിച്ചിരുന്ന മുട്ടം ഗലീലിയ തിയറ്റേഴ്സിന്റെ നാടകസെറ്റും അനുബന്ധ ഉപകരണങ്ങളും അഗ്നിക്കിരയായി. അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: