ആലപ്പുഴ: ബജറ്റ് രേഖകള്‍ അവതരിപ്പിക്കും മുന്‍പ് തന്നെ പുറത്ത് വന്നത് മലയാളികളുടെ മാനം കളഞ്ഞ സംഭവമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന്. ബജറ്റ് പ്രസംഗത്തില്‍ മലയാള സാഹിത്യ തറവാട്ടിലെ കാരണവരായ എം.ടി. വാസുദേവന്‍ നായരെ മറയാക്കി നരേന്ദ്രമോദിയെ പുലഭ്യം പറയാന്‍ ശ്രമിച്ച തോമസ് ഐസക് കഴിവ് കെട്ട ധനമന്ത്രിയാണെന്നതിന്റെ തെളിവാണ് ബഡ്ജറ്റ് ചോര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു.
‘അന്നവസ്ത്രാദിമുട്ടാതെ തന്നുരക്ഷിച്ച് ഞങ്ങളെ’ എന്ന ദൈവദശക വാക്യങ്ങള്‍ ഉദ്ധരിച്ച് കഴിഞ്ഞ ബജറ്റ് പ്രസംഗം നടത്തിയ ധനമന്ത്രി റേഷന്‍ മുടങ്ങിയതിനെ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ എംടിയുടെ കഥാസന്ദര്‍ഭങ്ങളെ ഉപയോഗിച്ചത് പരിഹാസ്യമാണെന്നും സോമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: