മുഹമ്മ: ഇംഗ്ലീഷില്‍ വായനാസാമഗ്രികള്‍ ആവശ്യത്തിനില്ല എന്ന പരിമിതിയ്ക്ക് പരിഹാരമായി കലവൂര്‍ പ്രീതികുളങ്ങര എല്‍പി സ്കൂളിലെ കുട്ടികള്‍ വായനസാമഗ്രികള്‍ നിര്‍മ്മിച്ച് പുതുചരിതം രചിക്കുന്നു. ജനകീയ രചനോത്സവത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അമ്മമാരും അധ്യാപകരും തയ്യാറാക്കിയ കഥകളും കവിതകളും ആണ് കുട്ടികള്‍ ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം നടത്തിയത്.
സംസ്ഥാനതല ബലോത്സവത്തിന്റെ ഭാഗമായി നടത്തിയ ഇംഗ്ലീഷ് വര്‍ക്ഷോപ്പിലാണ് മലയാളം മീഡിയത്തില്‍ പഠിക്കുന്ന രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികള്‍ ഇത് തയ്യാറാക്കിയത്. അങ്കണവാടി, ബാലകൈരളി എന്നിവിടങ്ങളിലെ 400ഉം പ്രീതികുളങ്ങര സ്കൂളിലെ 139 വിദ്യാര്‍ഥികളുമാണ് വര്‍ക്ഷോപ്പില്‍ പങ്കെടുത്തത്.
പൊതുവിദ്യാലയങ്ങളിലെ മലയാളം മീഡിയം കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവിണ്യം വര്‍ദ്ധിപ്പിക്കുകയെന്നതാണ് ലക്ഷ്യം. സര്‍വ്വ ശിക്ഷാഅഭിയാന് പൊതുവിദ്യഭ്യാസ വകുപ്പ് കേരളത്തിലെ മുഴുവന്‍ പൊതു വിദ്യാലയങ്ങളിലും സംഘടിപ്പിക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം മാര്‍ച്ച് നാലിന് രാവിലെ 10ന് പ്രീതികുളങ്ങര എല്‍പി സ്കൂളില്‍ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. മന്ത്രി ടി.എം. തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: