ആലപ്പുഴ: സാദ്ധ്യതയുള്ള എല്ലാ വിദ്യാലയങ്ങളിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംസ്കൃതം പഠിപ്പിക്കാനുള്ള സംവിധാനം ഊര്‍ജ്ജിതമാക്കണമെന്ന് സംസ്കൃത സംരക്ഷണവേദി സംസ്ഥാന നിര്‍വ്വാഹക സമിതിയോഗം ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് തൃക്കാരിയൂര്‍ മുതല്‍ തെക്കോട്ട് പാലോട് വരെ 18 വിദ്യാലയങ്ങളുണ്ട്. വര്‍ഷാവസാനം പെന്ഷന് പറ്റുന്നവരുടെ തസ്തികകളില്‍ നിയമനം നടത്തുന്നില്ല. അദ്ധ്യാപകരില്ലാത്തതിനാല്‍ കുട്ടികള്‍ സംസ്കൃതപഠനം അവസാനിപ്പിക്കുന്നു. ഇത് സംഭവിക്കാതിരിക്കാന്‍ ബോര്‍ഡ് ശ്രദ്ധിക്കണം. സംസ്കൃതസംരക്ഷണം ദേവസ്വം ബോര്‍ഡിന്റെ ബാദ്ധ്യതയാണെന്നും യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് ആലപ്പുഴ രാജശേഖരന് നായര്‍ ഉദ്ഘാടനം ചെയ്തു. വി.എം.കെ. നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: