കല്‍പ്പറ്റ :പള്‍സര്‍സുനിയുടെ നഷ്ടപ്പെട്ട മൊബൈല്‍ഫോണ്‍ കണ്ടെത്താന്‍ പോലീസ് ബുദ്ധിമുട്ടേണ്ടെന്നും കോടിയേരിയോട് ചോദിച്ചാല്‍ ഫോണ്‍ ലഭിക്കുമെന്നും ശോഭാ സുരേന്ദ്രന്. മാര്ക്സിസ്റ്റ്അക്രമത്തിനെതിരെ മാതൃവിലാപം എന്ന സന്ദേശമുയര്‍ത്തി ബിജെപി സംസ്ഥാനജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന് നയിക്കുന്ന ചിതാഭസ്മനിമജ്ജനയാത്രയ്ക്ക് കല്‍പ്പറ്റയില്‍ ന ല്കിയ സ്വീകരണത്തി ല്‍ പ്രസംഗിക്കുകയായിരു ന്നു അവ ര്‍. പാലക്കാട് സിപിഎം കാപാലികര്‍ ചുട്ടുകൊന്ന വിമലാദേവിയുടെ ചിതാഭസ്മവും വഹിച്ചുകൊണ്ടാണ് നിമ ജ്ജന യാത്ര. ഡിജിപി സെന്‍കുമാറിനോട് കളിച്ചതുപോലെ രാജ്യം ഭരിക്കുന്ന ബിജെപിയോട് കളിക്കാന്നോക്കേണ്ട, പിണറായി സര്‍ക്കാരിന്റെ കാലത്ത് സിനിമാനടിക്കുപോലും സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാന്‍ സാധ്യമല്ല. മലപ്പുറം ജില്ലയില്‍ ചിതാഭസ്മനിമജ്ജന യാത്രയുടെ സ്വീകരണവേദി അഗ്നിക്കിരയാക്കിയ സംഭവം സിപിഎമ്മിന്റെ വിറളിയും ഭയവുമാണ് വെളിച്ചത്തുകൊണ്ടുന്നത്. ബിജെപി നേതാക്കളെ വഴിനടത്തില്ലെന്നാണ് കോടിയേരിയുടെ പ്രസ്താവന, കൊലയാളിപാര്ട്ടിയായ സിപിഎമ്മിന് ഭാരതത്തിലാകെ നാല്ശതമാനം വോട്ടും കേരളത്തില്‍ അഞ്ച് എംപിമാരുമാണുള്ളത്. ആ പാര്‍ട്ടിയാണ് 278 എംപിമാരുള്ള പാര്‍ട്ടിയെ ജീവിക്കാനനുവദിക്കില്ലെന്ന് പറയുന്നത്. കേരളത്തിലെ അമ്മമാര്‍ വിചാരിച്ചാല്‍ പിണറായി വിജയന് വഴിനടക്കില്ല. 11 കോടി മെമ്പര്‍മാരും കാശ്മീര്‍മുതല്‍ കന്യാകുമാരിവരെ പ്രാധിനിത്യമുള്ള ബിജെപിയെയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ എതിര്‍ക്കാന്‍ നോക്കുന്നത്. സംസ്ഥാനത്ത് നടക്കുന്നത് മാര്‍ക്സിസ്റ്റ് ഗുണ്ടാരാജ് ആണ്. കെഎസ്യുക്കാരെ മൃഗീയമായി അക്രമിക്കുമ്പോള്‍ ചെറുവിരല്‍ അനക്കാ ന് കഴിയാത്ത പ്രതിപക്ഷമാണ് കേരളത്തിലേത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഇന്നത്തെ വളര്‍ച്ചക്ക് കാരണം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുക്കേടാണ്. ആക്രമണകാരിയായ കോടിയേരിയെ പിണറായി തത്സ്ഥാനത്തുനിന്നും നീക്കണം. കേരളത്തില്‍ ജനാധിപത്യം പാലിച്ച് ബിജെപി പ്രവര്‍ത്തിക്കും. ചോരകുടിക്കാന്‍ ആരെയും അനുവദിക്കില്ല. ഹിറ്റ്ലര്‍ ആവാതെ മന്യുഷ്യനായി ജീവിക്കാന്‍ പിണറായി ശീലിക്കണമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
വൈത്തിരിയില്‍ ബിജെപി ജില്ലാപ്രസിഡന്റ് സജിശങ്കര്‍ യാത്രയ്ക്ക് ആഥിത്യമരുളി. ചടങ്ങില്‍ നിമജ്ജനയാത്രാ ഉപനായിക ജയാസദാനന്ദന്‍ പ്രസംഗിച്ചു. മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആശാ ഷാജി അദ്ധ്യക്ഷത വഹിച്ചു. ജയാരവീന്ദ്രന്‍, ശാന്തകുമാരി, ബി.രാധാമണി, ശ്രീലതാബാബു, ശോഭാരാജന്‍, അനിതാതിലകാനന്ദ്, ഷീബ ഉണ്ണികൃഷ്ണന്, ലക്ഷ്മികുട്ടി ആനേരി, വി.പി.ലക്ഷ്മി, സ്വാഗതസംഘം ഭാരവാഹികളായ രഞ്ജിനി രാജഗോപാല്‍, പത്മിനി, രജിത, അല്ലിറാണി, ലക്ഷ്മി കക്കോട്ടറ, ആനിയമ്മ രാജേന്ദ്രന്, കെ.പി.സന്ധ്യ, പൊന്നി ഗണേഷ്, ശ്രീലതാബാബു, രാധാ സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: