കാഞ്ഞിരപ്പള്ളി: ബിജെപി സംസ്ഥാനത്ത് നടപ്പാക്കുന്ന ജലസ്വരാജ് പദ്ധതിയുടെ ഭാഗമായി ജലപാര്‍ലമെന്റ് 3ന് ഉച്ചകഴിഞ്ഞ് 2.00ന് കാഞ്ഞിരപ്പള്ളിയില്‍ നടത്തുമെന്ന് ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ. നോബിള്‍ മാത്യു പത്രസമ്മേളനത്തില്‍ പറഞ്ഞു.
കൊടും വരള്‍ച്ചയെ മുന്നില്‍കണ്ട് ബിജെപി ആവിഷ്കരിച്ച കര്‍മ്മ പരിപാടിയാണ് ജലസ്വരാജ് പദ്ധതി. മാലിന്യവിമുക്ത പച്ചവിരിച്ച കേരളത്തിനായി സേവനോന്‍മുഖ പദ്ധതികള്‍ ജലസ്വരാജിലൂടെ ഏറ്റെടുക്കും. സ്വരുമ അടക്കമുള്ള വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും സഹകരണേത്തോടെയാണ് ജലപാര്‍ലമെന്റ് നടത്തുന്നത്.
വെള്ളിയാഴ്ച ടൗണ്‍ഹാളില്‍ നടക്കുന്ന ജലപാര്‍ലമെന്റ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന് മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തും. മണ്ഡലം പ്രസിഡന്റ് വി.എന്‍. മനോജ് അദ്ധ്യക്ഷത വഹിക്കും. എ.പി. ശിഫാര്‍ മൗലവി അല്‍കൗസരി, റവ. ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, പ്രമുഖ ശാസ്ത്രജ്ഞന്മാരായ സഖറിയാ മാത്യു, ഡോ. സുഭാഷ് ചന്ദ്രബോസ്, പ്രൊഫ. പി. രഘുനാഥ്, ജില്ലാ പ്രസിഡന്റ് എന്‍. ഹരി, കെ. പി. സുരേഷ്, അഡ്വ.നോബിള്‍ മാത്യു തുടങ്ങിയവര്‍ സംസാരിക്കും.
പത്രസമ്മേളനത്തില്‍ ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി മിഥുല്‍ എസ്, എം.ജി. വിനോദ്, ബിജു കൊടയ്ക്കനാല്‍, വി.വി. സോമശേഖരന്‍, അനില്‍ സുമംഗലി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: