കാളിയാര്‍: നിരോധിത പുകയില ഉല്പ്പന്നവുമായി ഒരാള്‍ പിടിയില്‍. വണ്ണപ്പുറം തോപ്പില്‍കുന്നുംപുറം വീട്ടില്‍ അനില്‍ (37) ആണ് പിടിയിലായത്.
85 പായ്‌ക്കറ്റ് നിരോധിത പുകയില ഉല്പ്പന്നവും കണ്ടെടുത്തു. ഇന്നലെ വൈകിട്ട് പാറപ്പുഴയില്‍ നിന്നാണ് പിടിയിലാകുന്നത്. നാഷണല്‍ പെര്‍മിറ്റ് ലോറിലെ ജീവനക്കാരനാണ്. ജില്ലയില്‍ വ്യാപകമായി ഇയാള്‍ പുകയില ഉല്പ്പന്നങ്ങള്‍ എത്തിച്ച് വിതരണം ചെയ്യുന്നതായി രഹസ്യം വിവരം ലഭിച്ചിരുന്നു. കാളിയാര്‍ എസ്‌ഐ വിഷ്ണുകുമാര്‍. അഡീ. എസ് ഐ പി കെ അസീസ് ഉദ്യോഗസ്ഥരായ ശശി, അന്‍സാര്‍ വിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് പിടികൂടിയത്.
















