തിരുനെല്ലി : ഐടി പരീക്ഷയടക്കം നിരവദി പരീക്ഷകള്‍ നടന്നുകൊണ്ടിരിക്കെ
തിരുനെല്ലി ആശ്രമം സ്കൂളിന്റെ വൈദ്യുതി ബന്ധം കെഎസ്ഇബി അധികൃതര്‍
അകാരണമായി വിച്ഛേദിച്ചു. വൈദ്യുതി കുടിശ്ശിക ഉണ്ടെന്ന കാരണത്താലാണ്
സ്കൂളിലെ ഫ്യൂസ് ഊരികൊണ്ടുപോയത്. 10147 രൂപയായിരുന്നു കഴിഞ്ഞമാസത്തെ
വൈദ്യുതി ചാര്‍ജ്. ഇത് കൃത്യമായി സ്കൂള്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഓണ്‍ലൈന്‍ ആയാണ് തുക അടച്ചത്. പണമടച്ച കാര്യം പറഞ്ഞിട്ടും ബില്‍ ബുക്ക്
കാണിച്ചിട്ടും കെഎസ്ഇബി കനിഞ്ഞില്ല. സംസ്ഥാനത്ത് പണിയ വിഭാഗത്തിലെ
വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിരലിലെണ്ണാവുന്ന സ്കൂളുകളില്‍ ഒന്നാണ്
ആശ്രമം സ്കൂള്‍. എസ്എസ്എല്‍സി ഒഴികെ 341 കുട്ടികള്‍ ഇവിടെ പഠിക്കുന്നു.
ഫ്യൂസ് ഊരിയതോടെ സ്കൂളിലെ കുടിവെള്ള സംവിധാനവും നിലച്ചു.
വിദ്യാര്‍ത്ഥികള്‍ താമസിച്ചുപഠിക്കുന്നതിനാല് ഇവരുടെ പ്രാഥമിക
സൗകര്യങ്ങള്‍ നിര്‍വഹിക്കാനും കഴിയാതെവന്നു. കോടികണക്കിന് രൂപ വൈദ്യുതി
കുടിശ്ശികയുള്ള സ്ഥാനപങ്ങള്‍ക്കെതിരെ നടപടി എടുക്കാതെ പണിയ വിഭാഗം
വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളിനെതിരെ കെഎസ്ഇബി കൈകൊണ്ട തെറ്റായ
തീരുമാനത്തിനെതിരെ ജനരോക്ഷം ശക്തമായി.
ഇതോടെ വൈകുന്നേരത്തോടെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് കെഎസ്ഇബി തടിയൂരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: