കമ്പംമെട്ട്: ബൈക്കില്‍ കഞ്ചാവുമായി വന്ന രണ്ട് പേര്‍ പിടിയില്‍. ഉപ്പുതറ സ്വദേശികളായ കൊച്ചുപുരയ്‌ക്കല്‍ ഡോണ്‍സ് ജോസഫ്(24), കളരിക്കല്‍ വീട്ടില്‍ നെല്‍സണ്‍ (20) എന്നിവരാണ് കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 60 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജി ഐപ്പ് മാത്യു, അസി. ഇന്‍സ്‌പെക്ടര്‍ സുരേഷ്, ഉദ്യോഗസ്ഥരായ രാജ്കുമാര്‍, അനീഷ്, റജി, റനി, റെജി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
















