തൃക്കൊടിത്താനം: രൂക്ഷമായ കുടിവെള്ള ക്ഷാമം മൂലം തൃക്കൊടിത്താനം നിവാസികള്‍ വലയുന്നു. തൃക്കൊടിത്താനത്ത് ഏകദേശം മൂന്ന് മാസക്കാലമായി ജലക്ഷാമം നേരിടുകയാണ്. വേനല്‍ എത്തുന്നതിന് മുന്‍പ് തന്നെ കുളങ്ങളും കിണറുകളും തോടുകളും വറ്റിവരണ്ടു.
ജലക്ഷാമത്തിന്പരിഹാരം കണ്ടെത്തുന്നതിന് തൃക്കൊടിത്താനം പഞ്ചായത്തില്‍ പല സ്ഥലങ്ങളിലായി നിര്‍മ്മിച്ചിട്ടുള്ള കുഴല്‍ക്കിണറുകള്‍ പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. ജലക്ഷാമം പരിഹരിക്കുന്നതിന് യാതൊരു ബദല്‍ സംവിധാനങ്ങളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.
നിലവില്‍ പണം കൊടുത്ത് വാങ്ങിയാണ് പ്രദേശവാസികള്‍ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നത്.ജനങ്ങളുടെ അടിയന്തിര ആവശ്യമായ കുടിവെള്ളം ലഭ്യമല്ലാതായിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും പഞ്ചായത്ത് തലത്തിലും സര്‍ക്കാര്‍ തലത്തിലും ജലക്ഷാമം പരിഹരിക്കുന്നതിന് യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല. നിലവില്‍ ജലക്ഷാമം നേരിടുന്നചെമ്പും പുറം മാളിയേക്കല്‍ കുന്ന്, ഒട്ടക്കാട്, അയര്‍ക്കാട്ടുവയല്‍, മണികണ്ഡവയല്, കടമാഞ്ചിറ, കിളിമല, അമര ,ആശാരിമുക്ക് എന്നിവിടങ്ങളിലാണ്
ജനങ്ങള്‍ക്ക് ആശ്വാസമായി ഭാരതീയ ജനതാ പാര്‍ട്ടിയും യുവമോര്‍ച്ചയും ചേര്‍ന്ന് കുടിവെള്ള വിതരണം ഒരുമാസമായി ചെയ്തു കൊണ്ടിരിക്കുന്നത്. ഇവിടെ കഴിഞ്ഞ കാലങ്ങളില്‍ ഏക്കര്‍ കണക്കിന് സ്ഥലത്ത് നിന്നും അന്‍പതടി താഴ്ചയില്‍ മണ്ണെടുത്തതുമൂലം കിണറുകള്‍ വറ്റിവരണ്ടു. രണ്ടും രണ്ടര ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കിണറുകള്‍ നോക്കുകുത്തിയായി മാറി. കിണറിന് ആഴം കൂട്ടി നിര്‍മ്മാണം നടത്തിയിട്ടും നീരുറവ കിട്ടുന്നില്ല. കഴിഞ്ഞ കാലങ്ങളില്‍ ഉയര്‍ന്നു നിന്ന കുന്നും പ്രദേശങ്ങള്‍ ഇന്ന് വലിയ ഗര്‍ത്തങ്ങള്‍ മാത്രമായി മാറിക്കഴിഞ്ഞു.
കോട്ടയം ജില്ലാ കളക്ടര്‍ അടിയന്തിരമായിബദല് സംവിധാനം എത്രയും പെട്ടെന്ന് എത്തിച്ചില്ലെങ്കില്‍ തൃക്കൊടിത്താനം പഞ്ചായത്തില്‍ ജനങ്ങള്‍ കടുത്ത ജലക്ഷാമത്തിന്റെ പിടിയിലമരുമെന്ന് ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുന്നേല്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ. കെ. സുനില്‍, കലമോള്.പി.എസ്. യുവമോര്‍ച്ച തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് പ്രശാന്ത് പൊന്നപ്പന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: