ചങ്ങനാശേരി: പുഴവാത് വഴനാകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി ദിനത്തില്‍ രാവിലെ 8ന് കലംകരിയക്കല്‍ വഴിപാട്, 9ന് ആനന്ദപുരം ക്ഷേത്രത്തില്‍ നിന്നും കുംഭകുടം കരകം എഴുന്നെള്ളിപ്പ്, 2.30 മുതല്‍ കുത്തിയോട്ടം വരവ് , വൈകിട്ട് 6.30ന് വിശേഷാല്‍ ദീപാരാധന. 25ന് വൈകിട്ട് 6.30ന് നിറമാലയും വിളക്കും വിശേഷാല്‍ ദീപാരാധന, രാത്രി 8.30ന് വലിയഗുരുതി, 10.30 ന് തിരിച്ചെഴുന്നെള്ളിപ്പ്. മീനപ്പൂരദിനമായ ഏപ്രില്‍ 8ന് വൈകിട്ട് 4.30 മുതല്‍ 6വരെ കളഭം പൂജ, കളഭാഭിഷേകം, വൈകിട്ട് 6.30ന് നിറമാലയും വിളക്കും വിശേഷാല്‍ ദീപാരാധന, രാത്രി 9.30 ന് അത്താഴപൂജ, നട അടയ്‌ക്കല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: