കോട്ടയം: വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുനിസിപ്പാലിറ്റികളിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്കായി സ്വാപ്പ് ഷോപ്പ് മത്സരം സംഘടിപ്പിക്കുന്നു.
മാര്‍ച്ച് ഒന്‍പത്, പത്ത് തീയതികളിലാണ് മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകൃതമായി സ്വാപ്പ് ഷോപ്പുകള്‍ നടത്തുന്നത്. കളിപ്പാട്ടങ്ങള്‍, സ്‌കൂള്‍ ബാഗുകള്‍, ചെരുപ്പുകള്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍, കുട, മേശ, കസേര, മെത്ത, തലയിണ, ടി.വി, മിക്സി, ഇസ്തിരിപ്പെട്ടി, മൊബൈലുകള്‍, കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ചാര്‍ജ്ജറുകള്‍ തുടങ്ങിയവ കുടുംബശ്രീ യൂണിറ്റുകള്‍ വഴി പൊതുജനങ്ങള്‍ക്ക് ഷോപ്പുകളില്‍ നല്‍കാം. ആവശ്യക്കാര്‍ക്ക് സ്വാപ്ഷോപ്പില്‍ നിന്ന് സാധനങ്ങള്‍ സൗജന്യമായി സ്വന്തമാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: