ചങ്ങനാശ്ശേരി: കേരളത്തില്‍ മൂന്നരലക്ഷത്തോളം വരുന്ന, പട്ടികജാതി ആദിവാസി അടക്കമുള്ള ഭൂരഹിതര്‍ക്ക് 10 സെന്റ് ഭൂമിയും 10 ലക്ഷം രൂപയും നല്‍കണമെന്ന് കേരളാ സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ജോണ്‍.വി ജോസഫ് ആവശ്യപ്പെട്ടു. കുറിച്ചി വില്ലേജില്‍ നടത്തിയ ഭൂരഹിതരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.. ശശികുമാര്‍ പാലക്കുളം അധ്യക്ഷത വഹിച്ചു. എന്‍.ജയപ്രകാശ്, പി.എ.ഗോപിഗോപി ദാസ്, സലി കല്ലിങ്കല്‍, കെ.ലക്ഷമണന്‍,മോഹനന്‍ എന്നിവര്‍ സംസാരിച്ചു.രാജു പുളിമൂട്ടില്‍ പ്രസിഡന്റായും സലി കല്ലിങ്കല്‍ സെക്രട്ടറിയായുമുള്ള 21 അംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: