ബത്തേരി : ബത്തേരി മാരിയമ്മന്‍ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ബത്തേരി ടൗണില്‍ ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് പോലീസ് അറിയിച്ചു. മാരിയമ്മന്‍ ക്ഷേത്രം മുതല്‍ കോട്ടക്കുന്ന ജംഗ്ഷന് വരെയുള്ള പാതയോരങ്ങളില്‍ സൗകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വൈകീട്ട് നാല് മണി മുതല്‍ പുല്‍പ്പള്ളി- മുത്തങ്ങ, ചീരാല്‍, താളൂര്‍, വടക്കനാട്, കല്‍പ്പറ്റ ഭാഗത്തുനിന്നും വരുന്ന ബസ്സുകള്‍ യഥാക്രമം കെഎസ്ആര്‍ടിസി ഡിപ്പോ, ഗീതാഞ്ജലി പമ്പ്, പുതിയ ബസ് സ്റ്റാന്റ്, ജംഗ്ഷന്, കോട്ടക്കുന്ന് ജംഗ്ഷന് അഖില പമ്പ് എന്നിവിടങ്ങളില്‍ യാത്ര അവസാനിപ്പിക്കേണ്ടതും അവിടങ്ങളില്നിന്നും തിരിച്ചുപോകേണ്ടതുമാണ്.
പുല്‍പ്പള്ളി, മൈസൂര്‍ ഭാഗങ്ങളില്നുന്നും വരുന്ന ചരക്കുവാഹനങ്ങള്‍ യഥാക്രമം കെഎസ്ആര്‍ടിസി ഡിപ്പോ, ഓടപ്പള്ളം കവല എന്നിവിടങ്ങളില്‍ നിര്ത്തിയിടേണ്ടതും രാത്രി 11 മണിക്ക് ശേഷം യാത്ര പുനരാരംഭിക്കേണ്ടതുമാണ്.
വൈകീട്ട് ആറ് മണിക്ക് ശേഷം ബത്തേരി ടൗണില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് കര്‍ശനമായി നിരോധിച്ചു. പുല്‍പ്പള്ളി, മൈസൂര്‍ ഭാഗങ്ങളില്‍നിന്നും വരുന്ന വാഹനങ്ങള്‍ പുതിയ ബസ് സ്റ്റാന്റ്-കൈപ്പഞ്ചേരി- അമ്മായിപാലം-സന്തോഷ് ടാക്കീസ് വഴി കല്പ്പറ്റയ്ക്ക് പോകേണ്ടതാണ്.
കല്‍പ്പറ്റ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ സന്തോഷ് ടാക്കീസ് – അമ്മായിപാലം-കൈപ്പഞ്ചേരി-പുതിയ സ്റ്റാന്റ് വഴി പോകേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: